Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anumol

മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്കു നേ​രെ പ​തി​യി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ഥ​യു​മാ​യി 'ല​ർ​ക്ക്' വ​രു​ന്നു

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ലം നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ ജീ​വ​ന്‍ പൊ​ലി​ഞ്ഞു വീ​ണ നാ​ട്ടി​ല്‍ ആ ​ക​ര്‍​ഷ​ക​രു​ടെ ദ​യ​നീ​യ​ത​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ നേ​ര്‍ ചി​ത്ര​വും വ​ര​ച്ചു കാ​ട്ടു​ന്ന ച​ല​ച്ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്നു.

'വ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം ...വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം... എ​ന്നാ​ല്‍ അ​തി​നേ​ക്കാ​ള്‍ മു​ക​ളി​ല്‍ ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട് .അ​താ​ണ് ജ​ന​ങ്ങ​ള്‍'. ല​ര്‍​ക്ക് ചി​ത്ര​ത്തി​ലെ ആ​ദ്യ വാ​ക്കു​ക​ളി​ലൊ​ന്നാ​ണി​ത്. ഇ​ത് കേ​ര​ള​ത്തി​ലെ മ​ല​യോ​ര​ജ​ന​ത ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​വു​മാ​ണി​ത്.

വ്യാ​വ​സാ​യി​ക ലാ​ഭ​മ​ല്ല മ​റി​ച്ച് കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍, പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര ജി​ല്ല​ക​ളാ​യ വ​യ​നാ​ട്ടി​ലേ​യും ഇ​ടു​ക്കി​യേ​ലും ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ഷ​ക സ​മൂ​ഹം വ​ന്യ​ജീ​വി​ക​ളി​ല്‍ നി​ന്നും നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഈ ​ച​ല​ച്ചി​ത്രം തു​റ​ന്നു കാ​ട്ടു​ന്ന​ത്.

ഭാ​ര്യ​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന കാ​ഴ്ച്ച നേ​രി​ല്‍ കാ​ണേ​ണ്ടി വ​ന്ന ഭ​ര്‍​ത്താ​വി​ന്‍റെ അ​വ​സ്ഥ പ​ത്ര​വാ​ര്‍​ത്ത​ക​ളി​ലൂ​ടെ ക​ണ്ട സം​വി​ധാ​യ​ക​ന്‍ എം.​എ നി​ഷാ​ദാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ച​ല​ച്ചി​ത്രം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മ​നു​ഷ്യ​ന്‍റ യ​താ​ര്‍​ഥ ശ​ത്രു ആ​രാ​ണെ​ന്നു വ​ര​ച്ചു​കാ​ട്ടാ​നാ​ണ് ഈ ​സി​നി​മ​യെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം.

ദീ​പി​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ വാ​ര്‍​ത്ത​ക​ള്‍ ഇ​ത്ത​ര​ത്തി​ലൊ​രു ച​ല​ച്ചി​ത്ര ക​ഥ​യെ​ഴു​താ​ന്‍ ത​ന്നെ സ്വാ​ധീ​നി​ച്ച​താ​യും നി​ഷാ​ദ് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം നേ​രി​ട്ട ജ​ന​ങ്ങ​ളെ നേ​രി​ല്‍ ക​ണ്ടെ​ത്തി അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്.

ഒ​രു​വ​ര്‍​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ച​ല​ച്ചി​ത്ര​ത്തി​നാ​യു​ള്ള തി​ര​ക്ക​ഥ​യെ​ഴു​തി​യ​ത്. ഇ​ത് യ​താ​ര്‍​ഥ ജീ​വി​ത​ക​ഥ​യാ​ണ് വ​ര​ച്ചു​കാ​ട്ടു​ന്ന​തെ​ന്നും അ​ധി​കാ​രി​ക​ള്‍​ക്ക് മു​മ്പി​ല്‍ ക​ര്‍​ഷ​ക​രു​ടെ അ​വ​സ്ഥ നേ​രി​ല്‍ കാ​ട്ടാ​നാ​യാ​ണ് താ​ന്‍ ജ​ന​കീ​യ​മാ​യ ഈ ​വി​ഷ​യ​ത്തെ ഏ​റ്റെ​ടു​ത്ത​തെ​ന്നു നി​ഷാ​ദ് വ്യ​ക്ത​മാ​ക്കി.

മ​നു​ഷ്യ​വാ​സ മേ​ഖ​ല​ക​ക​ളി​ലേ​യ്ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യം കൂ​ടു​ന്നു. വ​നാ​തി​ര്‍​ത്തി​യി​ല്‍ മാ​ത്ര​മ​ല്ല പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​രെ ഈ ​മൃ​ഗ​ങ്ങ​ള്‍ ക​ട​ന്നെ​ത്തു​ന്നു. അ​ധി​കാ​രി​ക​ള്‍ പ​റ​യു​ന്ന​തി​നും അ​പ്പു​റ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ള്‍.

മ​നു​ഷ്യ​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​ത്ത​ര​ത്തി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​മ്പോ​ള്‍ മ​നു​ഷ്യ​ന്റെ വാ​സ​കേ​ന്ദ്ര​ത്തി​നു പോ​ലും ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. അ​ധി​കാ​രി​ക​ള്‍ ക​ണ്ണു തു​റ​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണെ​മെ​ന്ന സൂ​ച​ന​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ ന​ല്കു​ന്ന​ത്.

ഈ ​ചി​ത്രം റി​ലീ​സിം​ഗി​നു മു​ന്നേ ത​ന്നെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ വാ​രി​ക്കൂ​ട്ടി. 10 ച​ല​ച്ചി​ത്ര മേ​ള​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച ചി​ത്രം ഈ ​മാ​സം 24 നാ​ണ് സി​നി​മ തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്.​ആ​ര്‍ ഹ​രി​കു​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ എം.​എ നി​ഷാ​ദാ​ണ് എ​ഴു​തി​യ​ത്.

ഒ​പ്പം സി​നി​മ​യി​ലെ ഒ​രു ക​ഥാ​പാ​ത്ര​മാ​യും നി​ഷാ​ദ് രം​ഗ​ത്തു വ​രു​ന്നു. സൈ​ജു കു​റു​പ്പ്, അ​ജു വ​ര്‍​ഗീ​സ്, ടി.​ജി ര​വി, അ​നു​മോ​ള്‍, മ​ഞ്ജു പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍. ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്.

Latest News

Corehub Up